ന്യൂഡല്ഹി: ഹിന്ദു ജനജാഗൃതി സമിതിയുടെ മുപ്പതിലധികം പേജുകള് ഫേസ് ബുക്ക് നിരോധിച്ചു. ‘ഹിന്ദു അധിവേശൻ’, സനാതൻ പ്രഭാത്,സനാതൻ ഷോപ്പ്’ എന്നീ പേജുകളാണ് ഇതില് പ്രധാനം. 2.7 ദശലക്ഷത്തിലധികം അനുയായികളുള്ള 32 പേജുകളെങ്കിലും നിരോധിച്ചതായാണ് സമിതി വ്യക്തമാക്കുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്
ഹിന്ദു ജനജാഗൃതി പ്രസിദ്ധീകരണങ്ങളുടെ ഓൺലൈന് പ്രമോഷന് പേജാണ് ‘സനാതൻ പ്രഭാത്’. ഓൺലൈനായി സനാതൻറെ ഗ്രന്ഥങ്ങളും മറ്റു വസ്തുക്കളും വിൽക്കുന്ന പേജാണ് ‘സനാതൻ ഷോപ്പ്’ . ഫേസ്ബുക്ക്, അകാരണമായാണ് പേജുകളുടെ പ്രവര്ത്തനം തടസ്സപ്പെടുത്തിയിരിക്കുന്നതെന്നാണ് ഹിന്ദു ജനജാഗൃതി സമിതി വ്യക്തമാക്കുന്നത് .
ഇതുമായി ബന്ധപ്പെട്ട് ഹിന്ദു ജനജാഗൃതി സമിതിയും, സനാതൻ പ്രഭാതും, സനാതൻ സംസ്ഥയും രേഖാമൂലം ഫേസ്ബുക്കിനെ ബന്ധപ്പെട്ടെങ്കിലും, ഫേസ്ബുക്ക് അതിന് മറുപടി നൽകിയിട്ടില്ല. ഫേസ്ബുക്ക് ഹിന്ദു ജനജാഗൃതി സമിതിയുടെ ഹിന്ദി പേജും കൂടി നിരോധിച്ചിരിക്കുകയാണ്. അതോടൊപ്പം അമേരിക്കയിലെ ഹിന്ദു സംഘടനയായ ‘ഫോറം ഫോർ ഹിന്ദു എവെയ്കനിങ്ങ്’ (FHA) ന്റെ പേജും നിരോധിച്ചിട്ടുണ്ട്.
ഹിന്ദുധര്മ്മം പ്രചരിപ്പിക്കുന്ന പേജുകള്ക്ക് കാരണമില്ലാതെ നിരോധനം ഏർപ്പെടുത്തുകയും മറുവശത്ത് ഇസ്ലാമിക ജിഹാദും മത സ്പർദ്ധയും വളർത്തുന്ന സക്കീർ നായിക്, പിഎഫ്ഐ , ആസാദ് മൈതാനത്തിലെ അക്രമങ്ങൾക്ക് പിറകിലെ റസാ അക്കാദമി പേജുകളെ ഇപ്പോഴും പ്രവര്ത്തിക്കാന് അനുവദിക്കുകയുമാണ് ഫേസ്ബുക്ക് ചെയ്യുന്നതെന്നും ഹിന്ദു ജനജാഗൃതി സമിതി പരാതിപ്പെട്ടു