ആലപ്പുഴ: ആലപ്പുഴയിൽ വാറ്റ് കേന്ദ്രത്തിൽ റെയ്ഡ്. ചാരായത്തിന്റെ വൻശേഖരം പിടിച്ചെടുത്തു. എടത്വയിലാണ് സംഭവം. എടത്വാ കോഴിമുക്ക് കറുകയിൽ വിൽസൺ (48), കോഴിമുക്ക് കന്യേക്കോണിൽ ഷൈജുമോൻ (42) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. പ്രതികളിൽ നിന്നും 120 ലിറ്റർ കോടയും, വാറ്റ് ഉപകരണവും, മൂന്നോളം ഗ്യാസ് സിലിണ്ടറുകളും പിടികൂടി.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോലീസ് നടത്തുന്ന മിന്നൽ പരിശോധനയിൽ എട്ട് പ്രതികൾ പിടിയിലായിട്ടുണ്ട്. സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ മദ്യവിൽപ്പന നടത്തിയ മുഖ്യപ്രതിയേയും, പോലീസിനെ വെട്ടിച്ച് രക്ഷപെട്ട പ്രതിയേയും പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.