പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; 50 കാരനായ മുസ്ലീം പുരോഹിതനെതിരെ കേസ്

ലക്നൗ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മുസ്ലീം പുരോഹിതനെതിരെ കേസ്. ഗോരഖ്പൂർ ജില്ലയിലെ പിപ്രിച്ച് പ്രദേശത്താണ് സംഭവം. 50 വയസ്സിലേറെ പ്രായമുള്ള മുസ്ലീം പുരോഹിതൻ കഴിഞ്ഞ രണ്ട് വർഷമായി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്

പെൺകുട്ടിയെ പഠിപ്പിക്കാൻ വീട്ടിൽ എത്തുന്ന വേളയിലായിരുന്നു പീഡനമെന്ന് മദ്രസ അധികൃതർ പറഞ്ഞു. പകർച്ചവ്യാധി കാരണം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചതിനാൽ സംഭവത്തിന് മദ്രസയുമായി യാതൊരു ബന്ധവുമില്ലെന്നും മദ്രസ അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ പരാതികൾ ലഭിച്ചിട്ടില്ലെങ്കിലും സ്വമേധയാ കേസെടുത്തതായി പിപ്രിച്ച് പോലീസ് ഉദ്യോഗസ്ഥൻ സൂര്യഭൺ സിംഗ് പറഞ്ഞു. അതേ സമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാൻ മുസ്ലീം പുരോഹിതനോട് ഗ്രാമപഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട് . കഴിഞ്ഞ ദിവസം ചേർന്ന ഗ്രാമ പഞ്ചായത്ത് യോഗമാണ് പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് . കുടുംബ സ്വത്ത് വിഭജിക്കപ്പെടുമെന്ന കാരണത്താൻ പുരോഹിതന്റെ കുടുംബം ഈ നിർദ്ദേശത്തെ എതിർത്തതായാണ് റിപ്പോർട്ട്.