പത്തനംതിട്ട : ബിജെപി പ്രവർത്തകന്റെ വീടിന് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം. മല്ലപ്പള്ളി പുന്നമറ്റത്ത് ബിജെപി പ്രവർത്തകനായ ശിവൻ കുട്ടിയുടെ വീടിന് നേരെയാണ് സിപിഎമ്മിന്റെ സംഘം ചേർന്നുള്ള ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ശിവൻകുട്ടിയുടെ മാതാവിന് ഗുരുതരമായി പരിക്കേറ്റു.
സിപിഎം പ്രദേശിക നേതാവിന്റെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന സംഘമാണ് വീട് ആക്രമിച്ചത്. അക്രമികൾ മാതാവിനെ മർദ്ദിക്കുകയും വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. പരിക്കേറ്റ അമ്മയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.