വാക്‌സിൻ സ്വീകരിച്ചവർക്ക് ആഭ്യന്തര വിമാന യാത്രയ്ക്ക് ആർടിപിസിആർ ഒഴിവാക്കാൻ സാധ്യത; ചർച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം

ന്യൂഡൽഹി: ആഭ്യന്തര വിമാന യാത്രക്കാരിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ആർടി പിസിആർ പരിശോധനാ ഫലം ഒഴിവാക്കാൻ സാധ്യത. ഇതിനായുള്ള നീക്കങ്ങൾ കേന്ദ്രം ആരംഭിച്ചതായാണ് റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചർച്ച ചെയ്ത് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

യാത്രക്കാരുടെ താത്പര്യമെന്താണെന്നതും പരിഗണിക്കും. നിലവിൽ കോവിഡ് കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളിൽ നിന്ന് ആഭ്യന്തര വിമാനയാത്ര നടന്നവർക്കാണ് ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധം. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റത്തിന് സർക്കാർ പദ്ധതിയിടുന്നതെന്നാണ് വിവരം