കോവിഡ്​ വാക്​സിൻ കൂടുതൽ പാഴാക്കുന്ന സംസ്ഥാനങ്ങൾ : ലിസ്റ്റ് പുറത്ത് വിട്ട് കേന്ദ്രം

ന്യൂഡൽഹി: കോവിഡ്​ വാക്​സിൻ കൂടുതൽ പാഴാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്ത് വിട്ട് കേന്ദ്രസർക്കാർ. പുതിയ വാക്സിൻ നയം പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള വാക്​സിന്‍ കേന്ദ്രസര്‍ക്കാറാണ്​ ഇനി വിതരണം ചെയ്യുക. വിവിധ സംസ്ഥാനങ്ങള്‍ക്കായി വാക്​സിന്‍ വിതരണം ചെയ്യുന്നതിനുള്ള മാനദണ്ഡത്തില്‍ വാക്​സിന്‍ പാഴാക്കല്‍ നിരക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട് .
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം വാക്​സിന്‍ പാഴാക്കുന്നതില്‍ മുന്നില്‍ ഝാര്‍ഖണ്ഡാണെന്ന്​ റിപ്പോര്‍ട്ട് . 33.59 ശതമാനമാണ്​ ഝാര്‍ഖണ്ഡ്​ പാഴാക്കുന്ന വാക്​സിനെന്നാണ് റിപ്പോർട്ട്.

ഛത്തീസ്​ഗഢ്​ 15.79 ശതമാനവും മധ്യപ്രദേശ്​ 7.35 ശതമാനവും വാക്​സിന്‍ പാഴാക്കുന്നു. പഞ്ചാബ്​, ഉത്തര്‍പ്രദേശ്​, ഗുജറാത്ത്​, ഡല്‍ഹി, രാജസ്ഥാന്‍,മഹാരാഷ്​ട്ര സംസ്ഥാനങ്ങളും വാക്​സിന്‍ പാഴാക്കുന്നുണ്ട്​.