60 ലക്ഷം കൺസൾട്ടേഷനുകൾ പൂർത്തിയാക്കി ഇ-സഞ്ജീവനി

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ടെലി മെഡിസിൻ സേവനമായ, ഇ-സഞ്ജീവനി 60 ലക്ഷം കൺസൾട്ടേഷനുകൾ പൂർത്തിയാക്കി. 375-ഇൽ കൂടുതൽ ഓൺലൈൻ ഒപിഡികളിലൂടെ, 40,000ത്തിൽ പരം രോഗികൾ, 1600-ഇൽ അധികം ഡോക്ടർമാരുടേയും സ്പെഷ്യലിസ്റ്റുകളുടേയും സേവനങ്ങൾ ദിവസേന ഉപയോഗിച്ചിട്ടുണ്ട്.
ദേശീയ ടെലി മെഡിസിൻ സേവനം ഇപ്പോൾ 31 സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും ലഭ്യമാണ്. ജനങ്ങൾക്ക്, പ്രത്യേകിച്ചും ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക്, ഇ-സഞ്ജീവനിയിലൂടെ വിദഗ്‌ദ്ധ ആരോഗ്യ സേവനങ്ങൾ ഇപ്പോൾ ലഭ്യമാകുന്നുണ്ട്.

1,73,734 കൺസൾട്ടേഷനുകളുമായി കേരളം ആദ്യ 10 സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. https://esanjeevaniopd.in/ എന്ന വെബ്സൈറ്റിലും ആൻഡ്രോയിഡിലും ഇ-സഞ്ജീവനി സേവനം ലഭ്യമാണ്.