ടിആർഎസ് സഹസ്ഥാപക നേതാവ് എട്ടാല രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി : മുൻ മന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി സ്ഥാപക അംഗവുമായ എട്ടാല രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു. കേന്ദ്ര മന്ത്രിമാരായ ധർമ്മേന്ദ്ര പ്രധാൻ, ജി. കൃഷ്ണ റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ചായിരുന്നു ചടങ്ങ്. പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം എട്ടാല രാജേന്ദ്രൻ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയെ സന്ദർശിച്ചു.

തെലങ്കാന രാഷ്ട്ര സമിതിയിലുണ്ടായി പ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹം പാർട്ടിയിൽ നിന്നും രാജിവെയ്ക്കുകയായിരുന്നു. ജൂൺ 4 നാണ് രാജിക്കത്ത് സമർപ്പിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹം എംഎൽഎ സ്ഥാനവും രാജി വെച്ചത്. അഴിമതിയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാകാനാണ് അദ്ദേഹം ടിആർഎസിൽ നിന്നും രാജിവെച്ചത് എന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് വ്യക്തമാക്കിയിരുന്നു.


Tags