കേരളത്തിന് അഭിമാനനിമിഷം: തമിഴ്നാട്ടിലെ നാലു ജില്ലകളില്‍ മലയാളി കളക്ടര്‍മാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ നാല് മലയാളികളെ ജില്ലാ കളക്ടര്‍മാരായി നിയമിച്ചു. ആദ്യമായിട്ടാണ് നാല് മലയാളികള്‍ ഒരേ സമയം തമിഴ്‌നാട്ടില്‍ കളക്ടര്‍മാരായി നിയമിതരാകുന്നത്. പുതിയ നാല് കളക്ടര്‍മാരും സിവില്‍സര്‍വ്വീസിലെ 2013 ബാച്ചിലെ അംഗങ്ങളാണ്. എറണാകുളം ജില്ലയിലെ പിറവം സ്വദേശിയായ ഡോ.ആല്‍ബി ജോണ്‍ വര്‍ഗീസിനെ തിരുവള്ളൂരും തൃശൂര്‍ സ്വദേശിനി ശ്രേയ സിംഗിനെ നാമക്കല്ലിലും തിരുവനന്തപുരം സ്വദേശികളായ ഡോ.എസ്.വിനീതിനെ തിരുപ്പൂരും പി.ഗായത്രി കൃഷ്ണനെ തിരുവാരൂരിലുമാണ് നിയമിച്ചിരിക്കുന്നത്.

നിലവില്‍ കലക്ടര്‍മാരും മലയാളികളുമായ ഡോ.ജി.എസ്.സമീരനെ തെങ്കാശിയില്‍ നിന്നു കോയമ്പത്തൂരിലേക്കും തേനി കലക്ടറായിരുന്ന എച്ച്.കൃഷ്ണനുണ്ണിയെ ഈറോഡിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്. ഇതോടെ തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട പല ജില്ലകളിലേയും കളക്്ടര്‍മാര്‍ മലയാളികളായി മാറിയിരിക്കുകാണ്.


Tags