മലപ്പുറത്ത് സസ്പെൻഷനിലായിരുന്ന എ എസ് ഐ വീടിനുള്ളിൽ തൂങ്ങി മരിച്ചു

മലപ്പുറം : സസ്പെൻഷനിലായിരുന്ന എ എസ് ഐ വീടിനുള്ളിൽ തൂങ്ങി മരിച്ചു . പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ എ എസ് ഐ പാലനാട്ട് ശ്രീകുമാറി (48)നെയാണ് പത്തപിരിയം വിലത്തൂരിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത് .

ശ്രീകുമാറിനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ അയൽക്കാരാണ് മൃതദേഹം കണ്ടത് . തുടർന്ന് എടവണ്ണ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു .

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ സ്വപ്നയാണ് ഭാര്യ . സംവൃതയും , സൗരവുമാണ് മക്കൾ