കനത്ത മഴയ്ക്ക് സാധ്യത: ഈ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കാലവർഷം ശക്തിപ്പെടുന്നതിന്‍റെ സൂചന നൽകികൊണ്ട് കൊച്ചിയിൽ രാവിലെ മുതൽ ഇടവിട്ട് മഴ പെയ്യുകയാണ്.

നാളെ മുതൽ മൂന്ന് ദിവസത്തേക്കാണ് എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കേരള, ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മുതൽ ചൊവ്വ വരെയുള്ള ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകി.