ബിജെപി അനുഭാവികള്‍ക്ക് കടകളില്‍ നിന്ന് സാധനങ്ങള്‍ നല്‍കില്ല; ലക്ഷദ്വീപില്‍ ‘ഫത്വ’, പ്രതിഷേധം ശക്തം

കവരത്തി: പ്രഫുൽ പട്ടേലിന്റെ പുതിയ നിയന്ത്രണങ്ങൾക്കെതിരെയുള്ള പ്രതിഷേധം ലക്ഷദ്വീപിൽ ഉയർന്നിരുന്നു. കേരളത്തിലെ ഇടത് സംഘടനകൾ ലക്ഷദ്വീപിന്‌ പിന്തുണയുമായി എത്തിയിരുന്നു. ഇപ്പോഴിതാ ബിജെപി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ലക്ഷദ്വീപിൽ ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ് ചിലർ.

ബിജെപി അനുകൂലികൾക്ക് കടകളില്‍ നിന്ന് സാധനങ്ങള്‍ നല്‍കില്ലെന്ന പ്രത്യേക ബോര്‍ഡുകള്‍ കടകൾക്കു മുന്നിൽ വെച്ചു തുടങ്ങി. ‘ഈ കടയില്‍ നിന്നും ബിജെപിക്കാര്‍ക്ക് സാധനങ്ങള്‍ നല്‍കില്ല’ എന്ന നോട്ടീസാണ് പതിപ്പിച്ചിരിക്കുന്നത്. കവരത്തിയിലെ 3 എഫ് എന്ന കടയിലാണ് ഇത്തരം ഒരു പോസ്റ്റര്‍ ആദ്യം ഉയര്‍ന്നത്. ഇതിനെതിടെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ബിജെപി. ലക്ഷദ്വീപ് പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കവരത്തി പോലീസ് രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയ ഐഷ സുല്‍ത്താനക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി അനുഭാവികൾക്കെതിരെ ഇത്തരം ഒരു നിലപാട് ചില സംഘടനകൾ എടുത്തിരിക്കുന്നത്.