പാലക്കാട് : ആലത്തൂർ എംപി രമ്യ ഹരിദാസിന് നേരെ വധ ഭീഷണി മുഴക്കി സിപിഎം നേതാക്കൾ. മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എംപിയ്ക്ക് നേരെ ഭീഷണി മുഴക്കിയത്. സംഭവത്തിൽ രമ്യാ ഹരിദാസ് ആലത്തൂർ പോലീസിൽ പരാതി നൽകി.
ആലത്തൂരിലെ ഹരിത കർമ്മസേനാ അംഗങ്ങളുമായി സംസാരിച്ച് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം പട്ടി ഷോ കഴിഞ്ഞ് പോവാറായില്ലെ എന്ന് ചോദിക്കുകയും, എംപിയെ തടയുകയുമായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് എംപിയ്‌ക്കെതിരെ ഭീഷണി മുഴക്കിയത്.
കൊന്നുകളയുമെന്നായിരുന്നു ഭീഷണി. എംപി എംപിയുടെ പണിയെടുത്താൽ മതി. ആലത്തൂരിൽ കാലുകുത്തിയാൽ കാലുവെട്ടുമെന്നും സിപിഎം പ്രവർത്തകർ ഭീഷണി മുഴക്കിയതായി രമ്യ ഹരിദാസ് പറഞ്ഞു. സിപിഎം പ്രവർത്തകർ അസഭ്യം പറഞ്ഞതായും എംപി വ്യക്തമാക്കി.