പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു, യുവതിയെ അപമാനിച്ച സിപിഎം നേതാവിനെതിരെ കേസ് : സംഭവം കേരളത്തില്‍

അടൂര്‍: യുവതിയെ അപമാനിച്ച സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗത്തിനെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. പത്തനംതിട്ടയിലാണ് സംഭവം. സിപിഎം കടമ്പനാട് ലോക്കല്‍ കമ്മറ്റി അംഗവും കേരള സ്റ്റേറ്റ് ഓട്ടോ-ടാക്സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ അനീഷിനെ (38)തിരേയാണ് നെല്ലിമുകള്‍ സ്വദേശിനി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തത്.

വീടിന് മുന്നിലൂടെ കടന്നു പോകുമ്പോള്‍ പ്രതി തന്നോട് അശ്ലീലച്ചുവയോടെ സംസാരിക്കുന്നതും അപമര്യാദയായി പെരുമാറുന്നതും പതിവായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വിവരം അറിഞ്ഞ യുവതിയുടെ ഭര്‍ത്താവ് പ്രതിയെ ചോദ്യം ചെയ്തു. അന്ന് കൈയേറ്റത്തിന് മുതിര്‍ന്നുവെന്നും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. താന്‍ പാര്‍ട്ടിക്കാരനാണെന്നും ഭരണകക്ഷിയില്‍പ്പെട്ട തനിക്ക് എന്തും ചെയ്യാന്‍ സാധിക്കുമെന്നും ഭീഷണി മുഴക്കുകയും ചെയ്തുവെന്ന്
യുവതിയുടെ പരാതിയിലുണ്ട്. തന്നെ ശാരീരികമായി അപമാനിച്ചുവെന്നും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നും യുവതി നല്‍കിയ പരാതിയിലുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു.
Tags