പ്രതിപക്ഷം ആക്രമിക്കുന്നത് ആർ.എസ്.എസിന്റെ നിഴലിനെ ; യഥാർത്ഥ ആർഎസ്എസിനെ അവർക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് സക്കറിയ

കൊച്ചി : യഥാർത്ഥ ആർ.എസ്.എസിനെ മനസ്സിലാക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്ന് എഴുത്തുകാരൻ സക്കറിയ. പ്രതിപക്ഷം ആക്രമിക്കുന്നത് ആർ.എസ്.എസിന്റെ നിഴലിനെയാണ്. യഥാർത്ഥ ആർ.എസ്.എസിനെ മനസ്സിലാക്കാനും അതനുസരിച്ച് സ്വന്തം സന്നാഹങ്ങൾ ഒരുക്കാനും അവർക്ക് കഴിയുന്നില്ലെന്നും സക്കറിയ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ആർ എസ് എസ്സിനെയും ഇന്ത്യൻ രാഷ്ട്രീയത്തെയും പറ്റി ഈയിടെ വായിച്ച ശ്രദ്ധേയമായ നിരീക്ഷണം പങ്ക് വെക്കുകയാണെന്ന് പറഞ്ഞു കൊണ്ടാണ് സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൊള്ളട്ടെ. ഒരു ഇംഗ്ലീഷ് പുസ്തകത്തിന്റെ സ്വതന്ത്ര മൊഴിമാറ്റമാണെന്ന് വ്യക്തമാക്കിയാണ് സക്കറിയയുടെ ആർ.എസ്.എസിനെക്കുറിച്ചുള്ള പരാമർശം.

“ഒരു വശത്ത് സംഘ് (സംഘപരിവാർ) വിവിധ സ്രോതസ്സുകളിൽ നിന്ന് ശക്തി ഉൾക്കൊള്ളുകയും ഗ്രാമീണരുടെയും നാഗരിക രുടെയും ദരിദ്രരുടെയും ഇടയിൽ പ്രിയം നേടിയ ഒരു ഭാഷയും പ്രബോധനവും വികസിപ്പിക്കുകയും ചെയ്യുമ്പോൾ, മറുവശത്ത് പ്രതിപക്ഷ പാർട്ടികൾ അതിനെ ലാക്കാക്കി നീക്കങ്ങൾ നടത്തുന്നു.
പക്ഷേ പ്രതിപക്ഷ രാഷ്ട്രീയത്തിൻ്റെ പ്രശ്നം എന്തെന്നാൽ അവർ യുദ്ധം ചെയ്യുന്നത് ആർ എസ്സ് എ സ്സിൻ്റെ പ്രതിച്ഛായയോടാണ് വാസ്തവത്തോട് അല്ല. ആർ എസ്സ് എസ്സ് അനുദിനം രൂപം മാറിക്കൊണ്ടിരിക്കു കയാണ്. പ്രതിപക്ഷകക്ഷികൾ ആക്രമിക്കുന്ന പ്രതിച്ഛായ വളരെ പഴയത് ആണ്. കാല ഹരണപ്പെട്ടതാണ്. ഈ പാർട്ടികൾ, സത്യത്തിൽ, ആർ എസ്സ് എ സ്സിൻെറ നിഴലിനെ യാണ് ആക്രമിക്കുന്നത്. യഥാർഥ ആർ എസ്സ് എസ്സിനെ മനസ്സിലാക്കാനും അതനുസരിച്ച് സ്വന്തം സന്നാഹങ്ങൾ ഒരുക്കാനും അവർക്ക് കഴിയുന്നില്ല.”

എന്നാണ് സക്കറിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

പ്രമുഖ ഇടത് സഹയാത്രികനും എഴുത്തുകാരനുമായ സക്കറിയ മുൻപ് ഡിവൈഎഫ്‌ഐയിൽ നിന്ന് അക്രമം നേരിട്ടിട്ടുള്ള വ്യക്തിയാണ്. പയ്യന്നൂരിൽ വച്ചായിരുന്നു ഡിവൈഎഫ്‌ഐ സക്കറിയയെ കയ്യേറ്റം ചെയ്തത്. കമ്യൂണിസ്റ്റ് – മാർക്സിസ്റ്റ് നേതാക്കളെ വിമർശിച്ചതിനായിരുന്നു കയ്യേറ്റം.