ദില്ലി: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ മരുന്നുകളുടെയും, ആശുപത്രി ഉപകരണങ്ങളുടെയും നികുതി ഗുഡ്സ് ആന്റ് സർവീസ് ടാക്സ് കൗൺസിൽ വെട്ടികുറിച്ചു. അതേസമയം വാക്‌സിന്റെ ജിഎസ്ടിയിൽ മാറ്റംവരുത്തിയില്ല.
ഇലക്ട്രിക് ഫർണസുകൾ, ശാരീരീകോഷ്മാവ് അളക്കുന്ന ഉപകരണം എന്നിവയുടെ നികുതി കുറച്ചിട്ടുണ്ട്. ആംബുലൻസിന് 12 ശതമാനമാകും ഇനി നികുതി. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നായ ആംഫോടെർസിൻ ബിയെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കുകയുംചെയ്തിട്ടുണ്ട്. അതേസമയം കൊവിഡ് പ്രതിരോധസാമഗ്രഹികൾക്ക് ഏർപ്പെടുത്തിയ നികുതി സെപ്തംബർ മുപ്പത് വരെ മാത്രമായിരിക്കും ബാധകമെന്ന് ധനമന്ത്രി വ്യക്തമാക്കി.