ന്യൂഡൽഹി : രാജ്യത്ത് വാക്‌സിൻ വിതരണം 25 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 10 ലക്ഷത്തിലധികം വാക്‌സിൻ വിതരണം ചെയ്യാനാണ് തീരുമാനം. ഇന്ന് രാവിലെ എട്ട് മണിവരെയുള്ള കണക്കുകളാണ് കേന്ദ്രം പുറത്തുവിട്ടത്.
സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമായി 25,87,41,810 ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. നിലവിൽ 1,12,41,187 ഡോസ് വാക്‌സിൻ സംസ്ഥാനങ്ങളിൽ സ്‌റ്റോക്ക് ഉണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 10,81,300 ഡോസ് വാക്‌സിൻ വിതരണം ചെയ്യാനാണ് തീരുമാനമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. തുടർന്നും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും വാക്‌സിൻ സൗജന്യമായി തന്നെ നൽകുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
കേരളത്തിന് ഇതുവരെ 1,05,13,620 ഡോസ് വാക്‌സിൻ ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. ഇതിൽ 96,29,330 ഡോസ് വാക്‌സിൻ കേന്ദ്രം സൗജന്യമായി നൽകിയതാണ്