തിരുവനന്തപുരം: ഭർത്താവിന്റെ കൊടിയ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ കേസിൽ , വിസ്മയയുടെ ഭർത്താവും മോട്ടോർ വാഹനവകുപ്പ് ജീവനക്കാരനുമായ എസ്.കിരണ്‍കുമാറിന് ജയിലിൽ നിന്നും പുറത്തിറങ്ങാത്ത വിധം പൂട്ടിടാൻ പോലീസ് നീക്കം തുടങ്ങി. കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകി.
Home CRIME
CRIMEKERALA
കിരണിനെ പൂട്ടാനൊരുങ്ങി പോലീസ്; നടക്കുന്നത് പഴുതടച്ചുള്ള അന്വേഷണം
June 29, 20210
തിരുവനന്തപുരം: ഭർത്താവിന്റെ കൊടിയ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ കേസിൽ , വിസ്മയയുടെ ഭർത്താവും മോട്ടോർ വാഹനവകുപ്പ് ജീവനക്കാരനുമായ എസ്.കിരണ്‍കുമാറിന് ജയിലിൽ നിന്നും പുറത്തിറങ്ങാത്ത വിധം പൂട്ടിടാൻ പോലീസ് നീക്കം തുടങ്ങി. കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകി.
വിസ്മയ ജീവനൊടുക്കിയതാണെന്ന സ്ഥിരീകരണം പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ടെങ്കിലും പോലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. മരണം ഏത് തരത്തിലാണെങ്കിലും ജീവപര്യന്തം കഠിനതടവ് എങ്കിലും പ്രതിക്ക് ലഭിക്കുന്ന രീതിയിൽ കുറ്റപത്രം തയാറാക്കണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് ഒഴിവാക്കാനുള്ള നീക്കത്തിലാണ് പോലീസ്. വിസ്മയയെ വീട്ടിൽ വച്ചു മാത്രമല്ല പൊതുസ്ഥലത്തും കാറിനുള്ളിലും കിരണ്‍ മർദ്ദിച്ചിരുന്നുവെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വിസ്മയ മരിച്ച ദിവസം കിരണ്‍ മദ്യപിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഒപ്പം മദ്യപിച്ച സുഹൃത്തുക്കളെ പോലീസ് അടുത്ത ദിവസം ചോദ്യം ചെയ്യും. ഇതിനിടയിൽ കിരണിന്റെ മർദ്ദനത്തിൽ വിസ്മയ നേരത്തെ തന്നെ കൊല്ലപ്പെടേണ്ടതായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഒരു ഹോം ഗാർഡും രംഗത്ത് വന്നു