സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി. കൊവിഡ് രണ്ടാം തരംഗത്തിന്റെ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണം നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.
ഒരു പദ്ധതി മാത്രം തെരഞ്ഞെടുത്താണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത് എന്ന ഹൈക്കോടതി വാദം തന്നെ സുപ്രിംകോടതിയും ചൂണ്ടിക്കാട്ടി. ജസ്‌ററിസ് എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, അനിരുദ്ധ് ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അതിനിടെ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് നിര്‍മാണമെന്ന് സര്‍ക്കാരും കമ്പനിയും കോടതിയെ അറിയിച്ചിരുന്നു.