ട്രെയിന്‍ മാര്‍ഗം 62 കുപ്പി മദ്യം കടത്താൻ ശ്രമിച്ചു; രണ്ട് യുവതികൾ പിടിയിൽ

ആലപ്പുഴ: ലോ​ക്ഡൗ​ണ്‍​കാ​ല വി​ല്‍​പ​ന ല​ക്ഷ്യ​മാ​ക്കി ട്രെയിനിൽ മദ്യം കടത്തിയ രണ്ടു യുവതികൾ പിടിയിലായി. തിരുവനന്തപുരം സ്വദേശികളായ ദീപി (33), ഷീജ (23) എന്നിവരാണ് പിടിയിലായത്. കായംകുളത്തുവെച്ച് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 750 മില്ലി ലീറ്ററിന്റെ 62 കുപ്പി മദ്യം 2 ബാഗുകളിലായാണ് സൂക്ഷിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ബംഗളരുവില്‍ നിന്നും തിരുവനന്തപുരത്തേക്കു വരികയായിരുന്ന ഐലൻഡ് എക്സ്പ്രസിലാണ് ദീപിയും ഷീജയും മദ്യം കടത്തിയത്. കായംകുളത്തുവെച്ച് ബോഗികൾ പരിശോധിച്ചുവന്ന റെയിൽവേ പൊലീസ് സംഘം സംശയത്തെ തുടര്‍ന്നാണ് ഇവരുടെ ബാഗ് പരിശോധിച്ചത്. കർണാടകയിൽ ലഭ്യമാകുന്ന വില കുറഞ്ഞ മദ്യമാണിതെന്ന് വ്യക്തമായിട്ടുണ്ട്. നാട്ടിൽ കുപ്പിക്ക് 2500 രൂപ മുതല്‍ 3000 രൂപ വരെ നിരക്കിലാണ് ഇത് വിറ്റഴിച്ചിരുന്നതെന്ന് ഇരുവരും സമ്മതിച്ചിട്ടുണ്ട്

Tags