ന്യൂഡല്‍ഹി: കൊടകര കുഴൽപ്പണക്കേസും നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയവും ബിജെപിയിൽ ആഭ്യന്തര പ്രതിസന്ധികൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ നിന്ന് കെ സുരേന്ദ്രനെ മാറ്റാന്‍ കേന്ദ്ര നേതൃത്വം ആലോചന നടത്തുന്നതായി സൂചന. പുതിയ അദ്ധ്യക്ഷനായി എം ടി രമേശ് വന്നേക്കുമെന്നാണ് ബി ജെ പി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം കെ സുരേന്ദ്രൻ ഡൽഹിയിൽ എത്തിയിരുന്നു. അദ്ധ്യക്ഷസ്ഥാനത്ത് സുരേന്ദ്രന്‍ തത്ക്കാലം തുടരട്ടെ എന്ന നിലപാടായിരുന്നു നേരത്തെ കേന്ദ്ര നേതൃത്വത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹത്തിനെതിരെ പാര്‍ട്ടിയിലെ വിമതപക്ഷം രംഗത്ത് എത്തിയതോടെ നേതൃമാറ്റം ഉണ്ടാകുമെന്നുതന്നെയാണ് സൂചന.