ഓൺലൈൻ തട്ടിപ്പിന് ഇരയായി യുവ സംഗീത സംവിധായകൻ രാഹുൽ രാജ്; അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 60,000 രൂപ

തിരുവനന്തപുരം : ഒൺലൈൻ തട്ടിപ്പിന് ഇരയായി യുവ സംഗീത സംവിധായകൻ രാഹുൽ രാജ്. 60,000 രൂപയാണ് രാഹുൽ രാജിന് നഷ്ടമായത്. ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പിനിരയായ കാര്യം അറിഞ്ഞത്.

അക്കൗണ്ടിൽ നിന്ന് പലതവണ ചെറുതും വലുതുമായ തുകകൾ തട്ടിപ്പുകാർ പിൻവലിച്ചിട്ടുണ്ട്. രാത്രികാലങ്ങളിലാണ് അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചിരിക്കുന്നത്. 600 രൂപയും, 700 രൂപയും തല തവണകളായി ബാങ്കിൽ നിന്നും നഷ്ടമായിട്ടുണ്ട്. 7000 രൂപയാണ് ബാങ്കിൽ നിന്നും നഷ്ടപ്പെട്ട ഏറ്റവും വലിയ തുക.

പണം നഷ്ടമാകുമ്പോൾ ഫോണിലേക്ക് സന്ദേശം ലഭിച്ചിരുന്നില്ലെന്ന് രാഹുൽ പറയുന്നു. തട്ടിപ്പ് നടന്നതായി തിരിച്ചറിഞ്ഞതിനെ തുടർന്ന് ബാക്കിയുണ്ടായിരുന്ന തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അദ്ദേഹം പോലീസ് സൈബർ സെല്ലിൽ പരാതിയും നൽകിയിട്ടുണ്ട്.


Tags