അസമിൽ പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ; അഞ്ച് പേർ കസ്റ്റഡിയിൽ

അസമിൽ 14ഉം 16ഉം വയസ്സായ രണ്ട് പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അസമിലെ കോക്രഝാറിലെ സംഭവം. ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. പോസ്റ്റ്മാർട്ടം റിപ്പോർട്ട് വരാനുണ്ട്. കുട്ടികളെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

സംഭവത്തിൽ അഞ്ച് പേരെ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യാനായി ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഇന്ന് കുടുംബത്തെ സന്ദർശിച്ചു. സർക്കാർ അവർക്കൊപ്പം നിലകൊള്ളുന്നു എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് പൊലീസിനു നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ സർക്കാർ ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags