സിപിഎം നേതാക്കളുടെയും എംഎൽഎമാരുടെയും ഇഷ്ടക്കാർക്കാണ് സ്‌പോട്ട് രജിസ്ട്രേഷൻ വഴി ഇപ്പോൾ വാക്‌സിൻ നൽകുന്നത്. ഇക്കാര്യം ആരോഗ്യ വകുപ്പ് അധികൃതർ പോലും അറിയുന്നില്ല. സ്വജന പക്ഷപാതത്തിനായി സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ല. ആയിരക്കണക്കിന് ആൾക്കാർ രജിസ്ട്രേഷൻ നടത്താനാവാതെ നെട്ടോട്ടം ഓടുമ്പോൾ സ്പോട്ട് രജിസ്ട്രേഷന്റെ പേരിൽ സിപിഎം നേതാക്കൾ അഴിമതി നടത്തുകയാണ്. ഇപ്പോൾ 30 ശതമാനം ആൾക്കാർക്കാണ് സ്പോട്ട് രജിസ്ട്രേഷൻ നൽകുന്നത്. ഇതു കൂടി ഓൻലൈൻ ആക്കണം. മൊബൈൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ എത്തുന്ന സ്ഥലങ്ങൾ മുൻകൂട്ടി അറിയിക്കാത്തതും ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. അതൊഴിവാക്കാൻ വാഹനം എത്തുന്ന കാര്യം എല്ലാ ദിവസവും പത്രക്കുറിപ്പിലൂടെ അറിയിക്കണം.’- സന്ദീപ് വാചസ്പതി ഫേസ്‌ബുക്കിൽ കുറിച്ചു.തിരുവനന്തപുരം: കോവിഡ് വാക്‌സിൻ വിതരണത്തിനുള്ള സ്പോട്ട് രജിസ്ട്രേഷൻ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഇക്കാര്യം വിശദമാക്കി ആലപ്പുഴയിലെ ബി.ജെ.പി നേതാക്കൾ ആരോഗ്യ വകുപ്പ് അധികൃതരെ സന്ദർശിച്ചു. സ്പോട് രജിസ്ട്രേഷന്റെ മറവിൽ നടക്കുന്ന ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി ഇത്തരമൊരു നീക്കത്തിലേക്ക് കടന്നത്.
സിപിഎം നേതാക്കളുടെയും എംഎൽഎമാരുടെയും ഇഷ്ടക്കാർക്കാണ് സ്‌പോട്ട് രജിസ്ട്രേഷൻ വഴി ഇപ്പോൾ വാക്‌സിൻ നൽകുന്നതെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി ആരോപിച്ചു. സ്വജന പക്ഷപാതത്തിനായി സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും ഇത്തരം പ്രവർത്തി മൂലം സാധാരണക്കാരായ ജനങ്ങൾ വാക്സിൻ ലഭിക്കാതെ നെട്ടോട്ടമോടുകയാണെന്നും സന്ദീപ് വാചസ്പതി വ്യക്തമാക്കുന്നു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം