തിരുവനന്തപുരം :തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്തെ കൂടുതൽ കുട്ടികൾക്ക് കൊറോണ സ്ഥിരീകരിച്ചു. 20 ൽ അധികം കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് ആയമാർക്കും രോഗം ബാധിച്ചിട്ടുണ്ട്.
ഒരു ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ കൊറോണ പോസിറ്റീവായതായി കണ്ടെത്തിയത്. ശിശുക്ഷേമസമിതിയിലെ 12 കുട്ടികൾക്ക് നേരത്തെ കൊറോണ പിടിപെട്ടിരുന്നു. കുട്ടികൾ എസ്എടിയിലും തൈക്കാട് ആശുപത്രിയിലുമായി ചികിത്സയിലാണ്. അതേസമയം മുൻകരുതൽ നടപടികൾ സ്വീകരച്ചതായി ശിശുക്ഷേമസമിതി അധികൃതർ അറിയിച്ചു.
ശിശുക്ഷേ സമിതിയിലെ കൊല്ലം, ആലപ്പുഴ കേന്ദ്രങ്ങളിലുള്ള കുഞ്ഞുങ്ങൾക്കും കൊറോണ ബാധിച്ചിട്ടുണ്ട്. ഡ്യൂട്ടിക്കെത്തുന്നവരെ ആർടിപിസിആർ പരിശോധന നടത്തിയാണ് നേരത്തെ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പരിശോധന നിർബന്ധമല്ലെന്ന് ജീവനക്കാർ പറയുന്നു.