ലഖ്നൗ: രാജ്യത്ത് കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. പല സംസ്ഥാനങ്ങളും ലോക് ഡൗൺ നടപ്പിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോവിഡ് ബാധയില്‍നിന്നും രക്ഷ നേടാന്‍ ‘കൊറോണ മാതാ’ ക്ഷേത്രം സ്ഥാപിച്ചിരിക്കുകയാണ് ഒരു ഗ്രാമം. ഇത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലെ ശുക്ലാപൂരിലാണ് ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. കൊറോണ ദേവി എന്ന മാസ്‌ക് ധരിച്ച വിഗ്രഹവും ഇവിടെ പ്രതിഷ്ടച്ചിട്ടുണ്ട്.
ശുക്ലാപൂരിലും സമീപ ഗ്രാമങ്ങളിലും കോവിഡ് വ്യാപനമുണ്ടാകരുതേ എന്ന അപേക്ഷയുമായി നൂറുകണക്കിന് ഗ്രാമീണരാണ് ഇവിടെ പ്രാര്‍ത്ഥനക്കെത്തുന്നത്. അതേസമയം ക്ഷേത്രത്തിലെത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആരാധനാലയ നടത്തിപ്പുകാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ നിര്‍ദേശങ്ങളെല്ലാം ഇവിടെ പാലിക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്.