ഇന്നത്തെ നക്ഷത്രഫലം 20 June 2021

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):

കാര്യവിജയം, സന്തോഷം, മത്സരവിജയം, സുഹൃദ്‌സമാഗമം ഇവ കാണുന്നു. 

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

പ്രഭാതത്തിൽ ഏഴു മണി വരെ കാര്യതടസ്സം, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. പ്രഭാതത്തിൽ ഏഴു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, മത്സരവിജയം, സന്തോഷം, അംഗീകാരം ഇവ കാണുന്നു. 

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

കാര്യതടസ്സം, യാത്രാതടസ്സം, പ്രവർത്തനമാന്ദ്യം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. സന്ധ്യ  മുതൽ ഗുണദോഷസമ്മിശ്രം. 

കർക്കടകക്കൂറ്(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): 

പ്രഭാതത്തിൽ ഏഴു മണി വരെ കാര്യവിജയം കാണുന്നു. പ്രഭാതത്തിൽ ഏഴു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. 

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

പ്രഭാതത്തിൽ ഏഴു മണി വരെ കാര്യപരാജയം, കലഹം, അഭിമാനക്ഷതം ഇവ കാണുന്നു. പ്രഭാതത്തിൽ ഏഴു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സന്തോഷം, അംഗീകാരം ഇവ കാണുന്നു. 

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

പ്രഭാതത്തിൽ ഏഴു മണി വരെ കാര്യവിജയം കാണുന്നു. പ്രഭാതത്തിൽ ഏഴു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം ഇവ കാണുന്നു. 

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

പ്രഭാതത്തിൽ ഏഴു മണി വരെ കാര്യതടസ്സം, ദുരിതം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, ചെലവ് ഇവ കാണുന്നു. പ്രഭാതത്തിൽ ഏഴു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കരയോഗം, സമ്മാനലാഭം ഇവ കാണുന്നു. 

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

പ്രഭാതത്തിൽ ഏഴു മണി വരെ കാര്യവിജയം കാണുന്നു.  പ്രഭാതത്തിൽ ഏഴു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, ചെലവ്, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു. 

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

കാര്യവിജയം, ധനയോഗം, തൊഴിൽ ലാഭം, ബന്ധുസമാഗമം ഇവ കാണുന്നു. 

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

പ്രഭാതത്തിൽ ഏഴു മണി വരെ കാര്യതടസ്സം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. പ്രഭാതത്തിൽ ഏഴു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സന്തോഷം, അംഗീകാരം ഇവ കാണുന്നു. 

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

കാര്യതടസ്സം, മനഃപ്രയാസം, അപകടഭീതി, നഷ്ടം ഇവ കാണുന്നു. സായാഹ്നം മുതൽ ഗുണദോഷസമ്മിശ്രം. 

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

പ്രഭാതത്തിൽ ഏഴു മണി വരെ കാര്യവിജയം കാണുന്നു. പ്രഭാതത്തിൽ ഏഴു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, നഷ്ടം ഇവ കാണുന്നു.


Tags