രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാന് പിന്നാലെ പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് മുക്തനായി ചികിത്സയില്‍ കഴിയുകയായിരുന്ന 62കാരനാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജലന്ധറിലെ സിവില്‍ ആശുപത്രിയിലെ എപ്പിഡെമിയോളജിസ്റ്റായ ഡോ. പരംവീര്‍ സിംഗാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ച വിവരം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
കഴിഞ്ഞയാഴ്ചയാണ് രാജസ്ഥാനില്‍ ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. മുപ്പത്തിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടുമാസമായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇയാള്‍ക്ക് പനിയും മൂക്കില്‍ നിന്ന് വലിയ അളവില്‍ രക്തവും വന്നിരുന്നു. ബ്ലാക്ക് ഫംഗസ് ബാധിച്ചതായാണ് ആദ്യം കരുതിയതെങ്കിലും തുടര്‍ പരിശോധനയിലാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചത്.