ഡൽഹിയിൽ 131 പേർക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.22%

ഡൽഹിയിൽ കൊവിഡ് രോഗികൾ കുറയുന്നു. ഇന്ന് 131 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.22 ശതമാനമായി കുറഞ്ഞു. 59,556 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 16 മരണം കൂടി സ്ഥിരീകരിച്ചു.

നിലവിൽ 3,226 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 14,31,270 പേർക്കാണ് ആകെ കൊവിഡ് ബാധിച്ചത്. 24,839 ആണ് ആകെ മരണസംഖ്യ.

ഡൽഹിയിൽ ഇതുവരെ 60,87,028 ഡോസ് വാക്സിനുകളാണ് നൽകിയത്. ഇതിൽ 46,44,127 പേർക്ക് ആദ്യ ഡോസ് നൽകി. 14,42,901 പേർക്ക് രണ്ട് ഡോസും നൽകാനായെന്ന് അധികൃതർ അറിയിച്ചു.
Tags