ന്യൂഡൽഹി : കൊറോണയുടെ രണ്ടാം തരംഗത്തെ ചെറുക്കാനായി കേന്ദ്രം നടത്തിയ അധ്വാനത്തെക്കുറിച്ച് വിശദമാക്കി ഡിആർഡിഒ മേധാവി സി. സതീഷ് റെഡ്ഡി. രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താൻ കേന്ദ്രം നടത്തിയ നടപടികളെക്കുറിച്ചാണ് അദ്ദേഹം വ്യക്തമാക്കിയത്. കൊറോണയുടെ മൂന്നാം തരംഗത്തെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളും കേന്ദ്രസർക്കാർ ആരംഭിച്ചു കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണയുടെ രണ്ടാം തരംഗം രാജ്യത്ത് ഓക്സിജന്റെ ആവശ്യകതയുയർത്തി. ഇത് പരിഹരിക്കാൻ 850 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചു. പിഎം കെയേഴ്സിലെ ഫണ്ട് വിനിയോഗിച്ചായിരുന്നു പ്ലാന്റുകൾ സ്ഥാപിച്ചത്. രോഗികളുടെ ചികിത്സയ്ക്കായി നിരവധി കൊറോണ ആശുപത്രികളാണ് സജ്ജമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധ പ്രവർത്തനങ്ങളിൽ ഡിആർഡിഒ നിർണായക പങ്കാണ് വഹിച്ചത്. രാജ്യത്തുടനീളം നിരവധി ആശുപത്രികളാണ് നിർമ്മിച്ചത്. രാജ്യം കൊറോണ മുക്തമാകുന്നതുവരെ പ്രതിരോധ പ്രവർത്തനങ്ങൾ തുടരും. കേന്ദ്രസർക്കാരിന് എല്ലാ വിധ പിന്തുണയും നൽകുമെന്നും റെഡ്ഡി ഉറപ്പു നൽകി