സജീവ രാഷ്ട്രീയത്തിൽ ഇല്ലാത്തവരെ വക്താക്കളാക്കി; യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി

പുതിയ നിയമനങ്ങളിൽ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. സജീവ രാഷ്ട്രീയത്തിൽ ഇല്ലാത്തവരെ വക്താക്കളാക്കിയെന്ന് വിമർശനം. തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ മകന് സംഘടനാ പരിചയമില്ലെന്ന് ആക്ഷേപം. നിയമനത്തെ പറ്റിയുള്ള ഒരു അറിവും തനിക്ക് ലഭിച്ചില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു.സംസ്ഥാന വക്താക്കളായി പുതിയ അഞ്ച് പേരെ നിയമിച്ചു.

കൂടാത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകൻ അര്‍ജുനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവായി തെരഞ്ഞെടുത്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി. വി ശ്രീനിവാസാണ് അര്‍ജുനെ നിയമിച്ചത്. ഡിസിസി പുനഃസംഘടനയ്ക്ക് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസില്‍ പുതിയ നിയമനം. പുതിയ ചുമതല ലഭിച്ചതിൽ സന്തോഷം; ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് അർജുൻ രാധാകൃഷ്ണൻ പറഞ്ഞു.
Tags