പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‌സ്ആപ്പ് ; പ്രാഫൈലും ലാസ്റ്റ് സീനും അനുവദിക്കുന്നവർക്ക് മാത്രം കാണം

വാഷിംഗ്ടൺ: ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‌സ് ആപ്പ്. ഇനി മുതൽ പ്രാഫൈലും ലാസ്റ്റ് സീനും എബൗട്ട് ഇൻഫോ സ്റ്റാറ്റസും ഉപയോക്താക്കൾ അനുവദിക്കുന്നവർക്ക് കാണം.നിലവിൽ ഇവ കോൺടാക്ടിൽ ഉള്ളവർക്ക് മാത്രമായി കാണാനും എല്ലാവർക്കും കാണാനുള്ള സംവിധാനമുണ്ട്. അതിനാണ് മാറ്റം വരുന്നത്.

ഇതോടെ ലാസ്റ്റ് സീൻ,പ്രൊഫൈൽ ഫോട്ടോ,ബയോ എന്നിവ ആർക്കെല്ലാം കാണാമെന്ന് ഉപഭോക്താവിന് തീരുമാനിക്കാനാവും.ഐഒഎസ് വേർഷനിലാവും വാട്‌സാപ്പിന്റെ അപ്പഡേഷൻ ആദ്യം ലഭ്യമാകുക. പിന്നീട് ആൻഡ്രോയിഡിലും ഇത് ലഭ്യമാകും.

കഴിഞ്ഞ ദിവസം സ്റ്റിക്കർ ഹെയ്സ്റ്റ് എന്നറിയപ്പെടുന്ന ഒരു പുതിയ സ്റ്റിക്കർ പാക്കേജും വാട്ട്‌സ്ആപ്പ് പുറത്തിറക്കിയിരുന്നു. നെറ്റ്ഫ്‌ലിക്‌സ് സീരീസായ മണിഹെയ്‌സറ്റിന്റെ അഞ്ചാമത്തെയും അവസാനത്തെയും സീസണിന്റെ റിലീസിനോട് അനുബന്ധിച്ചാണ് ഇത് പുറത്തിറക്കിയത്.

അതേസമയം ഫേയ്‌സ്ബുക്ക് പോസ്റ്റുകൾക്ക് ലൈക്കും റിയാക്ഷനുകളും നൽകാൻ കഴിയുന്നത് പോലെ വാട്‌സ്ആപ്പിൽ വരുന്ന സന്ദേശങ്ങൾക്കും ലൈക്കും റിയാക്ഷനുകളും നൽകാനുള്ള ഫീച്ചർ ഉടൻ ലഭ്യമാവുമെന്ന് റിപ്പോർട്ട്. വാട്‌സ്ആപ്പിന്റെ മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ആപ്പുകളിൽ സന്ദേശങ്ങൾക്ക് റിയാക്ഷനുകൾ നൽകാനാവും.സമാന രീതിയിലാവും വാട്‌സ്ആപ്പിലും റിയാക്ഷനുകൾ ലഭ്യമാവുക.

വാട്ട്‌സ്ആപ്പിൽ സന്ദേശം ടാപ്പ് ചെയ്ത് പിടിച്ച് അതിൽ റിയാക്ഷൻ അറിയിക്കാവുന്ന തരത്തിലായിരിക്കും ഈ ഫീച്ചർ ഉൾപ്പെടുത്തുക. ഏത് സന്ദേശത്തോട് ആണോ ഇത്തരത്തിൽ പ്രതികരിക്കേണ്ടത് ആ സന്ദേശത്തിൽ ടാപ്പ് ചെയ്താൽ വിവിധ റിയാക്ഷനുകളുടെ ഇമോജികൾ പ്രത്യക്ഷപ്പെടും. അതിൽ ഒരു ഇമോജി തിരഞ്ഞെടുത്ത് പ്രതികരണം അറിയിക്കാൻ സാധിക്കും.
Tags