ടിവി കാണാൻ വീട്ടിലെത്തി; ബുദ്ധിമാന്ദ്യം ഉള്ള യുവതിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കൻ അറസ്റ്റിൽ

കോട്ടയം: ബുദ്ധിമാന്ദ്യം ഉള്ള യുവതിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കൻ അറസ്റ്റിൽ . വലവൂർ സ്വദേശിയായ 54 വയസുള്ള സജി പി.ജി ആണ് പിടിയിലായത്.യുവതിയുടെ അയൽവാസിയാണ് പ്രതി. ബുദ്ധിമാന്ദ്യം ഉള്ള 34 കാരിയായ യുവതിയെ പീഡിപ്പിച്ചതായി ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

യുവതിയുടെ അമ്മ കിടപ്പ് രോഗിയാണ്. അച്ഛൻ ജോലിക്ക് പോകുന്ന സമയം നോക്കി ടി വി കാണാൻ എന്ന വ്യാജേന പ്രതി വീട്ടിലെത്തുകയും പീഡിപ്പിക്കുകയും ആയിരുന്നു. പിന്നീട് യുവതിക്ക് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെടുകയും സംഭവത്തിൽ ബന്ധുക്കൾക്ക് സംശയം തോന്നിയതിന്റെയും അടിസ്ഥാനത്തിൽ പാലാ പോലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് പോലീസ് പ്രതിയുടെ വീട്ടിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
Tags