ന്യൂഡൽഹി: 2014 മുതൽ മോദി സർക്കാറിന്റെ ഭരണം വന്നതിന് ശേഷം രാജ്യത്ത് വലിയ ഭീകരാക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഗുജറാത്തിലെ കെവാഡിയയിൽ നടന്ന സംസ്ഥാന ബിജെപി പ്രവർത്തക സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യത്ത് എതു രിതിയിലുളള ഭീകരാക്രമണങ്ങളും നടക്കാൻ അനുവദിക്കില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ ഭീകരർക്ക് ഭയമാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ വരവിനു ശേഷം രാജ്യത്തിന്റെ ഒരു ഭാഗത്തും വലിയ ഭീകരാക്രമണം നടന്നിട്ടില്ല. തങ്ങളുടെ സുരക്ഷിത താവളങ്ങളിൽപ്പോലും സുരക്ഷിതരല്ലെന്ന് ഭീകരവാദികൾക്ക് ഇപ്പോൾ മനസ്സിലായിക്കഴിഞ്ഞു. രാജ്യത്തിനകത്ത് മാത്രമല്ല, വേണ്ടിവന്നാൽ അതിർത്തി കടന്നും ഭീകരവാദികളെ കൊല്ലുമെന്ന അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരേയും രാജ്നാഥ് സിങ് രൂക്ഷ വിമർശനം ഉന്നയിച്ചു.