അഞ്ച്, ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റർ പിജി ക്ലാസുകളും അടുത്തമാസം നാല് മുതൽ പ്രവർത്തിക്കാം. പിജി ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകൾ 50 ശതമാനം വിദ്യാർത്ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താവുന്നതാണ്.
ക്ലാസ്സുകളുടെ സമയം കോളേജുകൾക് തീരുമാനിക്കാം. സയൻസ് വിഷയങ്ങളിൽ പ്ലാക്റ്റിക്കൽ ക്ലാസുകൾക്കും പ്രാധാന്യം നൽകാം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം ക്ലാസുകൾ പ്രവർത്തിക്കേണ്ടെതെന്നും നിബന്ധനകൾപാലിക്കുന്നുണ്ടെന്ന് സ്ഥാപന അധികാരികൾ ഉറപ്പാക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.