വധശ്രമകേസിൽ മൊഴിമാറ്റിയ പ്രവർത്തകനെ പുറത്താക്കി സിപിഐഎം. ഡിവൈഎഫ്ഐ കറ്റാനം മേഖല സെക്രട്ടറിയും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ എസ് സുജിത്തിനെതിരെയാണ് സിപിഐഎം നടപടിയെടുത്ത് പുറത്താക്കിയത്.
പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് അനുകൂലമായി സുജിത് കോടതിയിൽ മൊഴി നൽകിയിരുന്നു.സുജിത്തിനെ കുത്തി കൊലപ്പെടുത്താൻ ആർഎസ്എസ് പ്രവർത്തകർ ശ്രമിച്ചെന്നാണ് കേസ്. പക്ഷെ വിചാരണയ്ക്കിടെയാണ് പ്രതികൾക്ക് അനുകൂലമായി സുജിത് മൊഴി മാറ്റിയത്.