സംപൂജ്യ ചിദാനന്ദപുരി സ്വാമികളെ അപകീർത്തിപ്പെടുത്താൻ ശമ്രിക്കുന്ന ഇടതുപക്ഷക്കാർ എന്തുകൊണ്ട് ലവ് ജിഹാദ്, കന്യാസ്ത്രീ പീഡനം ഇവയെക്കുറിച്ച് മൂകത പാലിക്കുന്നു ?

ചിദാനന്ദപുരി സ്വാമികൾ ഹിന്ദുത്വ രക്ഷയ്ക്കായി എപ്പോഴും നേതൃത്വം വഹിക്കുകയും അതിനാൽ ഇന്ന് ഹിന്ദുക്കൾക്ക് സംപൂജ്യനുമാണ്. ഹിന്ദു ധർമത്തിന് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ സ്വാമിജി സധൈര്യം ശബ്ദമുയർത്തി ധർമരക്ഷയിൽ മുൻകൈ എടുക്കുന്നു. ഈ ഒരു കാരണവും വച്ചുകൊണ്ട് മാത്രമാണ് സ്വാമിജിയെ മനഃപൂർവം അപകീർത്തിപ്പെടുത്തുവാനുള്ള ശമ്രങ്ങൾ നടക്കുന്നത്. ഇടതു പക്ഷക്കാർ, ഹിന്ദു സന്യാസിമാർക്കെതിരെ അപഖ്യാതി പരത്തുന്നത് ഇത് ആദ്യമായല്ല.

കളരിയിലെ പ്രവർത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത സ്വാമിജിയുടെയും അദ്വൈതാശമ്ര ത്തിന്റെയും തലയ്ക്കു മനഃപൂർവമാണ് കളരി ഗുരുക്കൾ മജീന്ദ്രന്റെ മേലുള്ള കേസ് വച്ചു കെട്ടാനായി ഇടതു പക്ഷക്കാർ ശമ്രിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ സംരക്ഷിക്കുന്നു എന്ന അടിസ്ഥാനരഹിത ആരോപണം സ്വാമിജിക്കു നേരെ ചുമത്താൻ ശമ്രിക്കുന്ന ഇടതു പക്ഷക്കാർ ഇതേ നാട്ടിൽ ലവ് ജിഹാദിൽ പെട്ട് ക്രൂരമായ പീഡനങ്ങൾക്ക് ഇരകളാകുന്ന ഹിന്ദു പെൺകുട്ടികൾക്കായോ, കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയോ നിശബ്ദരായിരിക്കുന്നത് എന്തുകൊണ്ട്? ഇതാണ് കമ്മ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പു നയം. കമ്മ്യൂണിസ്റ്റുകാർ അനീതിക്കെതിരെയല്ല മറിച്ച് ഹിന്ദു ധർമം, ഹിന്ദു സന്യാസിമാർ, ഹിന്ദു സംസ്കാരം ഇതിനെതിരെയാണ് പോരാടുന്നത് എന്നുള്ളത് ഇതിൽനിന്നും വളരെ സ്പഷ്ടമായി തെളിയിക്കപ്പെടുന്നു.
 
കൊളത്തൂർ അദ്വൈതാശമ്രത്തിലെ സംപൂജ്യ ചിദാനന്ദപുരി സ്വാമികൾക്കെതിരെ നടക്കുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്. ഞങ്ങൾ സ്വാമിജിയ്ക്കൊപ്പമാണ് !, എന്ന് ഹിന്ദു ജനജാഗൃതി സമിതിയുടെ രാഷ്ട്രീയ വക്താവ് ശ്രീ. രമേശ് ശിന്ദേ, വ്യക്തമാക്കി.

എന്ന്,
രമേശ് ശിന്ദേ
രാഷ്ട്രീയ വക്താവ്, ഹിന്ദു ജനജാഗൃതി സമിതി
സന്പർക്കത്തിന് :
 99879 66666
Tags