കൊച്ചി ഇന്ത്യൻ മഹാസമുദ്രം വഴി ലഹരി/ആയുധക്കടത്ത്: ഏഴ് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി എൻഐഎ

കൊച്ചി: പാകിസ്താൻ അതിർത്തിയിൽ നിന്നും ശ്രീലങ്കയിലേക്ക് ലഹരിവസ്തുക്കളും ആയുധവും കടത്തിയ സംഭവത്തിൽ കടുത്ത നടപടികളുമായി എൻഐഎ. ഏഴ് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി. പാകിസ്താൻ- എൽടിടിഇ ബന്ധം കണ്ടെത്തിയ സാഹചര്യത്തിലാണിത്.


 
ശ്രീലങ്കൻ സ്വദേശികളായ നന്ദന, ജനക ദാസ് പ്രിയ, മെൻഡിസ് ഗുണശേഖര, നമേഷ്, തിലങ്ക മധുഷൻ, നിശങ്ക, സുരേഷ് രാജ്, സൗന്ദര രാജൻ എന്നിവർക്കെതിരെയാണ് നടപടി. നേരത്തെ ആയുധ നിരോധന നിയമ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്.

മുൻ എൽടിടിഇ നേതാക്കളെ കേന്ദ്രീകരിച്ചാണ് കൊച്ചി എൻഐഎ യുണിറ്റിന്റെ അന്വേഷണം പുരോഗമിക്കുന്നത്. അതിനിടെ ലഹരി വസ്തുക്കളും ആയുധക്കടത്തും നിയന്ത്രിക്കുന്നത് പാക് പൗരനാണെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയിലെ റെയ്ഡിൽ എൽടിടിഇ ബന്ധത്തിന് തെളിവുകളും ലഭിച്ചു.
Tags