എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെത്തിയ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 17കാരി പ്രസവിച്ച കുഞ്ഞാണിതെന്ന് തിരിച്ചറിഞ്ഞു.
പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധനകളാരംഭിച്ചു.