കേന്ദ്രസർക്കാരിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി ; പെഗസിസ് ഹർജികൾ മാറ്റി

കേന്ദ്രസർക്കാരിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി.പെഗസിസ് ഹർജികൾ മാറ്റി.
അധിക സത്യവാങ്മൂലത്തിന് തീരുമാനമെടുക്കാൻ കേന്ദ്രസർക്കാർ കൂടുതൽ സമയം അനുവദിച്ചു. സമയം അനുവദിക്കണമെന്ന കേന്ദ്ര സർക്കാർ വാദം സുപ്രീം കോടതി അംഗീകരിച്ചു. പെഗസിസ് ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.


അതേസമയം പെഗസിസ് ഫോൺ ചോർത്തൽ വിഷയത്തിൽ കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയാനുള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടില്ലെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കി. കോടതിക്ക് കൃത്യമായ വിവരങ്ങൾ വേണം. കേന്ദ്രം നൽകിയ സത്യവാങ്മൂലം അംഗീകരിക്കാനാകില്ല എന്നാണ് ഹർജിക്കാർ വാദിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ദേശീയ സുരക്ഷയെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകാനാകില്ല എന്നാണ് ഇതിനു മറുപടിയായി കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്.



കേന്ദ്രസർക്കാർ പെഗസിസ് വാങ്ങിയോ ഉപയോഗിക്കുന്നുണ്ടോ എന്ന് സത്യവാങ്മൂലത്തിൽ ഇല്ല. ഇക്കാര്യം പറഞ്ഞുകൂടേ എന്നാണ് കോടതി ചോദിച്ചത്. മറ്റൊരു സത്യവാങ്മൂലം നൽകാൻ സർക്കാർ ശ്രമിക്കുമോ എന്നും കോടതി ചോദിച്ചു. പാർലമെന്റിൽ വളരെ വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നായിരുന്നു സർക്കാരിന് വേണ്ടി തുഷാർമേത്തയുടെ മറുപടി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇവിടെ ഉണ്ട്. ദേശീയ സുരക്ഷ കണക്കിലെടുക്കണം എന്നും അദ്ദേഹം പറഞ്ഞു.
Tags