ലക്നൗ : കൊലപാതകം ഉൾപ്പെടെ മുപ്പതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ യുപി പോലീസ് വെടിവെച്ചു കൊന്നു. കുപ്രസിദ്ധ കുറ്റവാളി ഹരീഷ് പാസ്വാനെയാണ് ബല്ലിയ ജില്ലയിലെ രസ്ര പ്രദേശത്ത് വച്ച് വെടിവെച്ചു കൊന്നത് . ഇയാളുടെ തലയ്‌ക്ക് സർക്കാർ 1 ലക്ഷം രൂപ വിലയിട്ടിരുന്നു .
ഈ വർഷം ജൂലൈ 7 ന് മുൻ ജില്ലാ പഞ്ചായത്ത് അംഗം ബൽബീർ സിംഗ് എന്ന ജലേശ്വർ സിംഗിനെ വെടി വച്ച് കൊന്ന കേസിലും ഹരീഷ് പ്രതിയായിരുന്നു. ബൽബീറിന്റെ കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ഹരീഷ് രസ്റ പ്രദേശത്ത് ഉണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്, ഡെപ്യൂട്ടി എസ്പി ഡികെ സാഹിയുടെ നേതൃത്വത്തിലുള്ള എസ്ടിഎഫ് സംഘം പിടികൂടാനായെത്തി .
എന്നാൽ പോലീസിനു നേരെ നേരെ ഹരീഷ് വെടിയുതിർത്തതിനെ തുടർന്ന് ഏറ്റുമുട്ടൽ നടന്നു. തുടർന്ന് പോലീസ് പ്രതിയെ വെടി വച്ച് വീഴ്‌ത്തുകയായിരുന്നു .ബീഹാർ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും പാസ്വാനെതിരെ കേസുകൾ നിലവിലുണ്ട്.