സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം മികച്ച നിലയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിനെട്ട് വയസിന് മുകളില്‍ എഴുപത്ത് ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നല്‍കി. 27.8 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണത്തിന് ശേഷം രോഗികളുടെ എണ്ണം ഭയപ്പെട്ടത് പോലെ വര്‍ധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം ഉയര്‍ന്നിട്ടില്ല. കഴിഞ്ഞ മൂന്നാഴ്ച പരിശോധിക്കുമ്പോള്‍ അഡ്മിറ്റ് ചെയ്തവരുടെ ശതമാനം കുറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാക്‌സിന്‍ വിതരണം മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോയാല്‍ മാത്രമാണ് കൊവിഡ് പ്രതിരോധം കാര്യക്ഷമമാകൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. പോസിറ്റിവായവരിലും വാക്‌സിന്‍ എടുത്തവരിലും രോഗബാധയുണ്ടെങ്കിലും ഗുരുതരമാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിന്‍ എടുക്കാന്‍ ചിലര്‍ താത്പര്യം കാണിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ എടുക്കാന്‍ ആരും വിമുഖത കാണിക്കേണ്ടതില്ല. വാക്‌സിന്‍ എടുത്തവരെ കൊവിഡ് ബാധിക്കുന്നതില്‍ ആശങ്ക വേണ്ട. പ്രായമായവരില്‍ വാക്‌സിന്‍ എടുക്കാനുള്ളവര്‍ എത്രയും വേഗം എടുക്കണം. അനുബന്ധ രോഗമുള്ളവരും വാക്‌സിനെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.