വീട്ടമ്മയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ വിൽപന നടത്തി; ഇരുപതുകാരന്‍ പൊലീസ് പിടിയില്‍

വീട്ടമ്മയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പണം വാങ്ങി വിൽപന നടത്തിയ യുവാവ് പൊലിസ് പിടിയിൽ. പാലാ വള്ളിച്ചിറ സ്വദേശി ജെയ്മോനാണ് (20) പിടിയിലായത്. പ്രതി ഇരയായ വീട്ടമ്മയുടെ ചിത്രങ്ങൾ പകർത്തിയ ശേഷം സാമൂഹിക മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് മുഖേനേ പ്രചരിപ്പിക്കുയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
പരാതിക്കാരി അറിയാതെയാണ് യുവാവ് ചിത്രങ്ങൾ എടുത്തത്. അപരിചിതരായ ആളുകളോട് സ്ത്രീയാണെന്ന രീതിയിൽ ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ വഴി ബന്ധം സ്ഥാപിക്കുകയും തുടർന്ന് സെക്സ് ചാറ്റ് ഉൾപ്പടെ നടത്തി ഇരയായ സ്ത്രിയുടെ മോർഫ് ചെയത ചിത്രങ്ങൾ നൽകി പണം സാമ്പാദിക്കുകയായിരുന്നു. ഇങ്ങനെ ഇയാൾ ആറുമാസം കൊണ്ട് ഒന്നരലക്ഷത്തോളം രൂപ സമ്പാദിച്ചതായി പൊലീസ് വ്യക്തമാക്കി. പാലാ എസ്എച്ച്ഒ കെ പി ടോംസണിൻ്റെ നേതൃതിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത് .
Tags