ആറ് വയസുകാരി പീഡനത്തിനിരയായി: രണ്ടാനച്ഛനെ ഭാര്യ വെട്ടിപരിക്കേൽപ്പിച്ചു: ഇരുവർക്കുമെതിരെ കേസെടുത്ത് പോലീസ്

വിളവൂർക്കൽ: മകളെ പീഡിപ്പിച്ച രണ്ടാനച്ഛനെ വെട്ടിപരിക്കേൽപ്പിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.കഴുത്തിൽ വെട്ടിപരിക്കേൽപ്പിച്ചെന്ന
സ്ത്രീയുടെ ഭർത്താവിന്റെ മൊഴിയിലാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.മകളെ പീഡിപ്പിച്ചെന്ന പരാതിയുമായി പോലീസിനെ സമീപിച്ചതായിരുന്നു യുവതി.
അതേസമയം ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് പോക്‌സോ കേസെടുത്തു.

എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ യുവതിയുടെ രണ്ടാം ഭർത്താവ് പാങ്ങോട് സൈനിക ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.രാത്രി പോലീസ് കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തെ തുടർന്ന് മലയിൻകീഴ് പോലീസെത്തിയാണ് വ്യോമസേനാ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ചത്.

തമിഴ്‌നാട് സ്വദേശിയായ അമ്പത്കാരനും മലയാളിയായ നാൽപ്പത്തിനാലുകാരിയും കഴിഞ്ഞ ജൂലൈയിലാണ് വിവാഹിതരാകുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.വിളവൂർക്കൽ പെരുകാവിൽ വാടകവീട്ടിലാണിവരുടെ താമസം.
സ്ത്രീയുടെ ആദ്യ വിവാഹത്തിലെ ആറരവയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി.പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags