പനാജി: കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി ഗോവ. അഞ്ച് ദിവസത്തെ ക്വാറന്റീനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ക്വാറന്റീനു ശേഷം ആർടിപിസി ആർ ടെസ്റ്റ് നടത്തണം.വിദ്യാർത്ഥികൾക്കും ജോലി ആവശ്യങ്ങൾക്ക് എത്തുന്നവർക്കും നിരീക്ഷണം ബാധകമാകും.
അതേസമയം വിദ്യാർത്ഥികൾക്ക് ക്വാറന്റീൻ സൗകര്യങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിനിസ്ട്രേറ്ററോ പ്രിൻസിപ്പൽമാരോ ഏർപ്പെടുത്തണമെന്ന് നിർദ്ദേശമുണ്ട്. ജീവനക്കാർക്ക് ബന്ധപ്പെട്ട അധികൃതരോ കമ്പനികളോ ക്വാറന്റീൻ സൗകര്യം ഏർപ്പെടുത്തണമെന്നുമാണ് നിർദ്ദേശം.
പുതിയ വിജ്ഞാപന പ്രകാരം സംസ്ഥാനത്ത് ഏർപ്പെടുത്തിയ കർഫ്യൂ സെപ്തംബർ 20 വരെ നീട്ടി. തീരപ്രദേശത്ത് കാസിനോകളുടെ ഉൾപ്പടെയുള്ളവയുടെ പ്രവർത്തനങ്ങൾ നീട്ടി.