സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ ഇനി മുതൽ ശനിയാഴ്ചയും പ്രവർത്തിക്കും. സർക്കാർ ജീവനക്കാർക്ക് പഞ്ചിങ്ങും തിരിച്ചു വരികയാണ്.
കൊവിഡ് വ്യാപനം കണക്കിൽ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്. ഓഫഇസുകളിൽ കാർഡ് വഴിയുള്ള പഞ്ചിങ് നിർബന്ധമാക്കും. ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ അനുമതി നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
നാളെ വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന അവലോകന യോഗത്തിൽ കൂടുതൽ ഇളവുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വരും. സംസ്ഥാനത്ത് കൊവിഡ് കുറഞ്ഞുവരുന്നു എന്നതാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. കൊവിഡിനൊപ്പം ജീവിക്കുക എന്ന നേരത്തെയുള്ള നിലപാടിനനുസരിച്ചാണ് കൂടുതൽ ഇളവുകൾ നൽകുന്നത്. നിലവിൽ ഹോട്ടലുകൾക്ക് പുറത്ത് ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയിരുന്നു. അകത്ത് ഇരുന്ന് കഴിക്കാനും അനുമതി നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.