നടപ്പന്തലിൽ ഓഡിറ്റോറിയത്തിന് സമാനമായ മാറ്റങ്ങളാണ് വരുത്തിയതെന്ന് കോടതി പറഞ്ഞു. വിവാഹ സമയത്ത് നടപ്പന്തലിന്റെ സുരക്ഷാ ചുമതല സ്വകാര്യ ഏജൻസിക്ക് കൈമാറിയോയെന്ന് കോടതി ആരാഞ്ഞു. വലിയ ആൾക്കൂട്ടം വിവാഹ ചടങ്ങിൽ പങ്കെടുത്തുവെന്ന് വ്യക്തമാണെന്ന് വിലയിരുത്തിയ കോടതി നടപ്പന്തലിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാനും നിർദ്ദേശം നൽകി. തൃശൂർ എസ്പി, ഗുരുവായൂർ സിഐ, സെക്ടറൽ മജിസ്‌ട്രേറ്റ് എന്നിവരെ കക്ഷി ചേർത്തു.
ഒരു മാസത്തിനിടെ ഗുരുവായൂരിൽ നടന്ന വിവാഹങ്ങളുടെ വിവരങ്ങൾ നൽകണമെന്നും എല്ലാ വിവാഹങ്ങളും ഒരു പോലെ നടത്താൻ സാഹചര്യമുണ്ടാവണമെന്നും കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ ആഴ്‌ച്ചയാണ് രവി പിള്ളയുടെ മകന്റെ വിവാഹം നടന്നത്. മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. നടപന്തലിലെ അലങ്കാരങ്ങളുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്.