കോഴിക്കോട്: ലീഗ് നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനവുമായി ഹരിത മുന്‍ ഭാരവാഹികള്‍. രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണ് തങ്ങളെന്നും ലീഗ് നേതൃത്വം അപമാനത്തിന് മറുപടി പറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നവാസിന്‍റെ പരാമര്‍ശം ലൈംഗികാധിക്ഷേപം തന്നെയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ ആവര്‍ത്തിച്ചു.
ഹരിത മുന്‍ ഭാരവാഹികളുടെ പ്രതികരണം
ഹരിതയുടെ പ്രവര്‍ത്തകര്‍ക്കും ആത്മാഭിമാനം വലുതാണ്. പാര്‍ട്ടിക്ക് പരാതി കൊടുത്ത് 50 ദിവസത്തിന് ശേഷമാണ് വനിതാ കമ്മീഷനെ സമീപ്പിച്ചത്. പരാതി മെയിലില്‍ തന്നെ അയച്ച് നേതൃത്വത്തെ അറിയിച്ചതാണ്. കുഞ്ഞാലിക്കുട്ടിക്ക് അടക്കം പരാതി നല്‍കിയിരുന്നു. നേതാക്കളെ നേരിട്ട് സന്ദര്‍ശിച്ചും പരാതി അറിയിച്ചിരുന്നു. അടിയന്തര വിഷയമായി പരിഗണിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറാകാണമെന്ന് പലതവണ അഭ്യര്‍ത്ഥിച്ചു. ഹരിതയിലെ പെൺകുട്ടികൾ സ്വഭാവദൂഷ്യമുള്ളവരാണെന്ന് വരുത്താൻ ശ്രമം.