നിപ വീണ്ടും വരാനുള്ള സാധ്യത ആരോഗ്യ വിദഗ്ധര്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിപ പടര്‍ന്നുപിടിക്കാതെ ഫലപ്രദമായി തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദഗ്ധ സംഘത്തിന്റെ സേവനം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലഭ്യമാണെന്നും കെ.കെ ശൈലജ പറഞ്ഞു.
കൊവിഡിന്റെ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ രോഗം പടര്‍ന്നുപിടിക്കെല്ലാണ് കുതുന്നത്.
സമ്പര്‍ക്കപട്ടിക തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അത് പ്രധാനഘട്ടമാണ്. സമ്പര്‍ക്കത്തിലുള്ളവരെ ഐസൊലേഷന്‍ ചെയ്യണം. സര്‍ക്കാര്‍ മികച്ച രീതിയില്‍ ഇടപെടുന്നുണ്ടെന്നും കെ. കെ ശൈലജ വിശദീകരിച്ചു.