പത്തനംതിട്ടയില്‍ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

പത്തനംതിട്ടയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ പതിനാറുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. ആശുപത്രി ജീവനക്കാരനായ ചെന്നീര്‍ക്കര സ്വദേശിയായ ബിനുവാണ് അറസ്റ്റിലായത്. ഈ മാസം ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.

എലന്തൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് നേരെയായിരുന്നു അതിക്രമം നടന്നത്. ഓഗസ്റ്റ് 27നാണ് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം രണ്ടാം തീയതി കൊവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി ഒന്നാം തീയതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. മാതാവിന്റെ പരാതിയില്‍ നടത്തിയ പൊലീസ് അന്വേഷണത്തിലും കൗണ്‍സിലിംഗിലുമാണ് ലൈംഗിക പീഡന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
Tags